കോ​ന്നി വ​നം ഡി​വി​ഷ​നി​ൽ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ‌
Monday, November 29, 2021 10:24 PM IST
കോ​ന്നി: വ​നം ഡി​വി​ഷ​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം ത​ന്നെ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ത​ടി​യി​ത​ര വ​ന വി​ഭ​വ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പ​രി​പാ​ല​ന​ത്തി​നു​ള്ള പ​ദ്ധ​തി​യും സ​ർ​വ​ക​ലാ​ശാ​ല​യു​ ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കും.

പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ലെ അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, പ​രി​സ്ഥി​തി പ​ഠ​ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ കോ​ന്നി, അ​ച്ച​ൻ​കോ​വി​ൽ വ​ന ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട നീ​ർ​ത്ത​ട​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.‌

കോ​ന്നി ഡി​എ​ഫ്ഒ ശ്യാം ​മോ​ഹ​ൻ ലാ​ൽ, പ​രി​സ്ഥി​തി ശാ​സ്ത്ര പ​ഠ​ന വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​ആ​ർ. ബൈ​ജു, ഡോ. ​മ​ഹേ​ഷ് മോ​ഹ​ൻ, ഡോ. ​എ​ച്ച്.​റ്റി. ഹ​ർ​ഷ, സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​ജി. വി​ഷ്ണു, വി.​കെ. സ​രി​ത എ​ന്നി​വ​രാ​ണ് സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​ച്ച​ൻ​കോ​വി​ൽ നീ​ർ​ത്ത​ട​ത്തി​ൽ അ​ച്ച​ൻ​കോ​വി​ൽ, കോ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 50 നീ​ർ​ത്ത​ട​ങ്ങ​ളാ​ണ് പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​ത്. 1340.4001 ച​തു​ര​ശ്ര കി​ലേ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള അ​ച്ച​ൻ​കോ​വി​ൽ നീ​ർ​ത്ത​ട​ത്തി​ൽ കോ​ന്നി മു​ത​ൽ പ​ശ്ചി​മ ഘ​ട്ട നി​ര​ക​ളു​ടെ അ​തി​ർ​ത്തി വ​രെ​യു​ള്ള 654.104 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​യാ​ണ് പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന 50 നീ​ർ​ത്ത​ട​ങ്ങ​ൾ . അ​ച്ച​ൻ​കോ​വി​ലി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ലം പ്ര​ധാ​നം ചെ​യ്യു​ന്ന​ത് ക​ല്ലാ​ർ നീ​ർ​ത്ത​ടം ആ​ണ്. ക​ല്ലാ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ൾ സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 1923 മീ​റ്റ​ർ മു​ത​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്നു.‌

ക​ല്ലാ​ർ അ​ച്ച​ൻ​കോ​വി​ലു​മാ​യി കൂ​ടി ചേ​രു​ന്ന സ്ഥ​ല​ത്ത് സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 72 മീ​റ്റ​റാ​ണ് ഉ​യ​രം.കോ​ന്നി-അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ല​തും നി​ല​വി​ൽ ന​ദീ തീ​ര​മി​ടി​യ​ൽ സാ​ധ്യ​ത​യു​ള്ള​താ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ മൂ​ലം ഉ​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ന് നാ​ശ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി വൃ​ഷ്ടി മൂ​ലം മ​ണ്ണൊ​ലി​പ്പും തീ​രം ഇ​ടി​യു​ക​യും ചെ​യ്ത അ​റു​ത​ല​ക്ക​യം, വ​ള​യം, ചി​റ്റാ​ർ, തു​റ, ചീ​ങ്ക​ണ്ണി​ക്ക​യം എ​ന്നി​വി​ട ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി.‌

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യി​യും വ​യ​ക്ക​ര, കൊ​ക്കാ​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കോ​ന്നി ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘം മൂ​ന്നു ദി​വ​സം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ‌