കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ‌
Monday, November 29, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ വ​ട്ട​മു​രു​പ്പേ​ൽ ശ​ങ്ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട ത​റ​യി​ൽ പ്ര​കാ​ശി​ന് (54) ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്.‌
2018 മാ​ർ​ച്ച് 17നു ​രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ന്ന ശ​ങ്ക​ര​ന്‍റെ ഇ​രു​കാ​ലു​ക​ളും ചേ​ർ​ത്തു​പി​ടി​ച്ച് കു​തി​കാ​ലി​നു വെ​ട്ടി​പ​രി​ക്കേ​ല്പി​ക്കു​ക​യും ര​ക്തം വാ​ർ​ന്ന് മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. മു​ൻ​വൈ​രാ​ഗ്യ​ത്തേ തു​ട​ർ​ന്ന് പ്ര​കാ​ശ് ശ​ങ്ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കൊ​ല​പാ​ത​ക​ത്തി​ന് പ്ര​കാ​ശി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 10000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ പി​ഴ അ​ട​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഐ​പി​സി 449 വ​കു​പ്പു​പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ​യും പ്ര​കാ​ശി​ന് സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ട് ജ​ഡ്ജി പി.​എ​സ്. സൈ​മ വി​ധി​ച്ചി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ കെ.​പി. സു​ഭാ​ഷ് കു​മാ​ർ ഹാ​ജ​രാ​യി. ‌