ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്
Monday, November 29, 2021 10:23 PM IST
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഡോ.​ജേ​ക്ക​ബ് ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഥ​മ​യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നാ​ണ് പ്ര​സി​ഡ​ന്‍റി​നെ നി​ശ്ച​യി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ക്കും.‌
ഭ​ര​ണ​സ​മി​തി​യി​ൽ ജ​ന​റ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സി​പി​എം പ്ര​തി​നി​ധി​യാ​യാ​ണ് ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലാ​ണ്. മ​ല്ല​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ്്. മ​ല്ല​പ്പ​ള്ളി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മാ​ർ​ത്തോ​മ്മ സ​ഭാ ട​സ്റ്റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ ണ്ട്.‌
ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലെ 13 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ‌
പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം തി​രു​വ​ല്ല സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എം.​പി. ഹി​ര​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജി. ​അ​ജ​യ​കു​മാ​ർ, ഇ​ര​വി​പേ​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ സു​രേ​ഷ് കു​മാ​ർ, മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ആ​ർ. അ​ഭി​ലാ​ഷ് , ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി​ജി മാ​ത്യു, വി.​കെ. ശ്രീ​ധ​ര​ൻ​പി​ള്ള, ഡോ. ​അം​ബി​കാ​ദേ​വി ജ​ഗ​ദീ​ഷ്, സി​ഇ​ഒ കെ.​എ​ൻ. അ​മ്മി​ണി​ക്കു​ട്ടി, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ജി. സ​ന്തോ​ഷ് കു​മാ​ർ, കെ.​ജി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ് കെ. ​ആ​ർ. പ്ര​തീ​ഷ്. ഇ.​എ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഴി​മ​തി ര​ഹി​ത​മാ​യി ബാ​ങ്കി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സാ​ധാ​ര​ണ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​ശ്ന​ണ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു ‌