യ​തി​യു​ടെ സ്മ​ര​ണ​യി​ൽ പേ​രൂ​ർ​ക്കു​ളം സ്കൂ​ളി​ന് 1.5 കോ​ടി
Saturday, November 27, 2021 10:37 PM IST
കോ​ന്നി: ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ കോ​ന്നി പേ​രൂ​ർ​ക്കു​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.‌

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​പ്പി​ച്ച് ഭ​ര​ണാ​നു​മ​തി ന​ല്കി​യ​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.‌

പേ​രൂ​ർ​ക്കു​ളം സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ന് അ​ഭി​മു​ഖ​മാ​യാ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. 93 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്കൂ​ൾ യ​തി വി​ദ്യാ​ഭ്യാ​സം ചെ​യ്ത സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ പ്ര​ശ​സ്ത​വു​മാ​ണ്. ആ ​പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി സ്കൂ​ളി​നെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ആ​വ​ശ്യ​മു​യ​ർ​ത്തി വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ലു​ള്ള കെ​ട്ടി​ടം ഉ​പ​യോ​ഗ​ക്ഷ​മ​മ​ല്ല എ​ന്നു കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം റി​പ്പോ​ർ​ട്ടും ന​ല്കി​യി​രു​ന്നു.‌

1928ലാ​ണ് സ്കൂ​ൾ സ്ഥാ​പി​ത​മാ​കു​ന്ന​ത്. 55.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് സ്കൂ​ളി​ന് നി​ല​വി​ലു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടെ​ങ്കി​ലും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ ഉ​ള്ള​ത്.‌

1923 ൽ ​വ​ക​യാ​റി​ൽ ജ​നി​ച്ച ഗു​രു​നി​ത്യ ചൈ​ത​ന്യ യ​തി ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് വി​ദ്യാ​ഭ്യാ​സം പ​ക​ർ​ന്നു ന​ല്കി​യ സ്കൂ​ൾ ആ​ധു​നി​ക നി​ല​യി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് നാ​ടി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല ന​ല്കി​യി​ട്ടു​ള്ള​ത്. ‌