കു​ടും​ബ​ശ്രീ നാ​ടി​ന്‍റെ മു​ഖ​ശ്രീ: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ‌
Saturday, November 27, 2021 10:37 PM IST
ക​ട​ന്പ​നാ​ട്: കു​ടും​ബ​ശ്രീ​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് നാ​ടി​ന്‍റെ ശ്യ​മാ​ണ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ. കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ സാ​ന്പ​ത്തി​ക ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ക​ട​ന്പ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ ത്തു​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌ സ്ത്രീ​ക​ളെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ കു​ടും​ബ​ശ്രീ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ൽ​സ​ണ്‍, വൈ. ​ലി​ന്േ‍​റാ, മ​ണി​യ​മ്മ, സി​ന്ധു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലീ​ന സ​ലിം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ക​ല, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ അ​ജു ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌