മും​ബൈ ഭീ​ക​രാ​ക്ര​മ​ണം വാ​ർ​ഷി​കം: ജി​ല്ലാ ക​ള​ക്ട​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു
Saturday, November 27, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ടീ​മും, സി​വി​ൽ ഡി​ഫ​ൻ​സ് കോ​ർ​പ്സ് പ​ത്ത​നം​തി​ട്ട​യും സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ​ഹു​സൈ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ദേ​ശ​സ്നേ​ഹി​ക​ൾ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് സേ​നാം​ഗ​ങ്ങ​ൾ സ​ല്യൂ​ട്ട് ന​ൽ​കി.പ​ത്ത​നം​തി​ട്ട ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ഗോ​പ​കു​മാ​ർ, പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത് എ​ന്നി​വ​ർ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ദീ​പം തെ​ളി​യി​ച്ചു. ച​ട​ങ്ങി​ന് സി​വി​ൽ ഡി​ഫ​ൻ​സ് പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ണ​ൽ വാ​ർ​ഡ​ൻ ഫി​ലി​പ്പോ​സ് മ​ത്താ​യി നേ​തൃ​ത്വം ന​ൽ​കി.