അ​ച്ച​ൻ​കോ​വി​ലാ​ർ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം; ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി ‌
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​ന്ത​രം തീ​ര​മി​ടി​യു​ന്ന അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ വ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ എ. ​സു​രേ​ഷ് കു​മാ​ർ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
ക​ഴി​ഞ്ഞ കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ തീ​രം ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ആ​റ്റു​തീ​ര​ത്തു​ള്ള വീ​ടു​ക​ൾ ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ന്ന ത​ര​ത്തി​ൽ തി​ട്ട ഇ​ടി​ഞ്ഞു ക​ഴി​ഞ്ഞു. വ​ല​ഞ്ചു​ഴി ന​ട​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ തി​ട്ട ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കോ​ൺ​ക്രീ​റ്റ്‌ ഉ​പ​യോ​ഗി​ച്ച് തീ​രം കെ​ട്ട​ണ​മെ​ന്നും ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ‌