മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ദ​രം ‌
Saturday, November 27, 2021 10:34 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യു​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വ​യ്ക്ക് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ​ദ​രം. പ​ട്ടം മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്സ് ഹൗ​സി​ൽ സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ​യ്ക്കു പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ‌

മ​ല​ങ്ക​ര അ​പ്പ​സ്തോ​ലി​ക സ​ഭാ​പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും സു​റി​യാ​നി സ​ഭാ​സ​ന്പ​ത്ത് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നും ഭാ​ര​ത സം​സ്കൃ​തി​യി​ലെ സം​വാ​ദ സ​ന്പ​ർ​ക്ക ചൈ​ത​ന്യം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​നും പാ​വ​പ്പെ​ട്ട​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ന്ന​തി​നും അ​തി​നു ജാ​തി​മ​ത ഭേ​ദം കൂ​ടാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നും ക്രൈ​സ്ത​വ സ​ഭ​ക​ൾ ഒ​രു​മ​യോ​ടെ നീ​ങ്ങേ​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ നേ​തൃ​ത്വ​വും സ​മ​ർ​പ്പ​ണ​വും ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി ക​ർ​ദി​നാ​ൾ ക്ലീ​മി​സ് ബാ​വ പ​റ​ഞ്ഞു.
പ​രി​ശു​ദ്ധ ബാ​വാ​യു​ടെ സ​ഭാ​ശു​ശ്രൂ​ഷ​യു​ടെ ഈ ​കാ​ല​ഘ​ട്ടം സ​ഭൈ​ക്യ​ത്തി​ന്‍റെ​യും ദേ​ശ​ബ​ന്ധ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും വ​സ​ന്ത​കാ​ല​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലും ദേ​ശം മു​ഴു​വ​നി​ലും നി​റ​യ​ട്ടെ​ യെ​ന്നും ക​ർ​ദി​നാ​ൾ ആ​ശം​സി​ച്ചു.‌

എ​ല്ലാ സ​ഭാ​സ​മൂ​ഹ​ങ്ങ​ളും അ​ർ​ഹ​രാ​യ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള ക്രി​യാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ തീ​ഷ്ണ​ത​യോ​ടെ നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ബ​സേ​ലി​യോ​സ് മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.‌

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ്, ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്, ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, മാ​ർ​ത്തോ​മ്മാ സ​ഭ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ, സി​എ​സ്ഐ ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ആ​ർ​ച്ചു​ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ്പു​മാ​രാ​യ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്, ഡോ. ​വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ്, ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു, വി. ​ശി​വ​ൻ​കു​ട്ടി, സ​ജി ചെ​റി​യാ​ൻ, വീ​ണാ ജോ​ർ​ജ്, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രും ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, പാ​ള​യം ഇ​മാം ഡോ. ​സു​ഹൈ​ബ് മൗ​ല​വി, ശി​വ​ഗി​രി മ​ഠം സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ, ഫാ. ​വ​ർ​ഗീ​സ് വി​ന​യാ​ന​ന്ദ് ഓ​ഐ​സി, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ സി​എം​ഐ, ഫാ. ​ഡോ. മ​ത്താ​യി ക​ട​വി​ൽ ഓ​ഐ​സി, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, മേ​ജ​ർ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.