മ​ധ്യ​തി​രു​വി​താം​കൂ​റി​ന്‍റെ സാ​ന്പ​ത്തി​കാ​ടി​ത്ത​റ പൊ​തു​മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ട​ണം: മ​ന്ത്രി
Friday, November 26, 2021 10:25 PM IST
തി​രു​വ​ല്ല; തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി മേ​ഖ​ല​ക​ളു​ടെ സാ​ന്പ​ത്തി​കാ​ടി​ത്ത​റ​യും നി​ക്ഷേ​പ​വും പൊ​തു​മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കെ​എ​സ്എ​ഫ്ഇ കു​റ്റൂ​ർ ാഖ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബി​സി​ന​സ് ഉ​ള്ള​താ​ണ് തി​രു​വ​ല്ല​യി​ലെ കെ​എ​സ്എ​ഫ്ഇ മെ​യി​ൻ ബ്രാ​ഞ്ച്. ഈ ​മേ​ഖ​ല​യു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഐ​സ്എ​ഫ്ഇ​യ​ക്കും ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

55000ൽ ​അ​ധി​കം കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​നം കെ​എ​സ്എ​ഫ്ഇ​യ്ക്കു​ണ്ട്. ഒ​രു​ല​ക്ഷം കോ​ടി​യി​ലേ​ക്ക് ഇ​തെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. സാ​ന്പ​ത്തി​ക രം​ഗ​ത്തെ ത​ള​ർ​ച്ച​യും കോ​വി​ഡും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ നി​ന്നു ക​ര​ക​യ​റാ​ൻ ക​ഴി​യു​ന്ന​തും, ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ സ്ഥാ​പ​ന​വു​മാ​യി കെ​എ​സ്എ​ഫ്ഇ മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​ട്ടി​യു​ടെ ആ​ദ്യ ത​വ​ണ ക​നി​വ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി സ്വീ​ക​രി​ച്ചു. തി​രു​വ​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് വെ​ണ്‍​പാ​ല ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സ​ഞ്ചു, തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ന​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി​ശാ​ഖ് വെ​ണ്‍​പാ​ല, ക.​ജ​യ​കൃ​ഷ്ണ​ൻ, കെ​എ​സ്എ​ഫ്ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ജി​എം വി. ​സാം​ബു​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.