പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി കൈ​കോ​ർ​ത്ത് ഫ്ര​ണ്ട്സ് ഓ​ഫ് കു​മ്പ​നാ​ടും അ​ക്ഷ​യ കേ​ന്ദ്ര​വും
Thursday, October 28, 2021 10:29 PM IST
കു​മ്പ​നാ​ട്: ഉ​രു​ൾ പൊ​ട്ട​ലി​ലും മ​ഴ​ക്കെ​ടു​തി​യി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട് ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഹാ​യ ഹ​സ്ത​വു​മാ​യി കു​മ്പ​നാ​ട് അ​ക്ഷ​യ കേ​ന്ദ്ര​വും യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കു​മ്പ​നാ​ടും രം​ഗ​ത്തി​റ​ങ്ങി.
അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്‍റെ​ യും യു​കെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ലൗ​വിം​ഗ് ആ​ക്ഷ​ൻ എ​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യം ന​ല്‍​കു​ന്ന​ത്.
കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന് പോ​യ നാ​ല് വീ​ടു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യ​വും പൂ​ർ​ണ​മാ​യി വീ​ടും സ്ഥ​ല​വും ഒ​ഴു​കി പോ​യ ര​ണ്ട് വീ​ടു​ക​ളി​ലെ ആ​ളു​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വീ​തം റാ​ന്നി​യി​ലും ന​ല്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ തു​ട​ർ​ന്നാ​ണ് കൂ​ട്ടി​യ്ക്ക​ൽ മേ​ഖ​ല​യി​ൽ വീ​ടും പു​ര​യി​ട​വും മു​ഴു​വ​നാ​യി ഒ​ലി​ച്ച് പോ​യ ര​ണ്ട് കു​ടും​ബ​ത്തി​ന് വീ​ട് വ​യ്ക്കു​ന്ന​തി​ന് പ​ത്ത് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി റാ​ന്നി സ്വ​ദേ​ശി ന​ല്കു​ന്ന​ത്.
പൊ​തു ജ​ന​ങ്ങ​ൾ​ക്ക് 30 വ​രെ കു​മ്പ​നാ​ട് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പ​ഠ​ന സാ​മ​ഗ്രി​ക​ൾ, നോ​ട്ട്ബു​ക്ക്, വ​സ്ത്ര​ങ്ങ​ൾ, ബാ​ഗ്, കു​ട​ക​ൾ ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. തോ​മ​സ് ജോ​ൺ ത​ല​ച്ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ൺ മാ​ത്യു, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​യ്സ​ൺ പി.​എം. റോ​സ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ക്രി​സ്റ്റി, തോ​മ​സ് ജേ​ക്ക​ബ്, റോ​യി പ​ര​പ്പു​ഴ, സ​ന്തോ​ഷ് നെ​ല്ലി​മൂ​ട്ടി​ൽ, രാ​ജു അ​മ്പു​രാ​ൻ, ബി​ജി ആ​ന​പ്പാ​റ​യ്ക്ക​ൽ, ലി​ജി നെ​ല്ലി​മ​ല, അ​നീ​ഷ് വാ​ഴ​പ്പ​റ​മ്പി​ൽ, ബോ​ബി ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.