കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ലെ ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണം: പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ
Thursday, October 28, 2021 10:29 PM IST
റാ​ന്നി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് യ​ഥാ​ര്‍​ഥ നാ​ശ​ന​ഷ്ട ക​ണ​ക്കെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​വേ​ദ​ന​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടും മ​ന്ത്രി കെ. ​രാ​ജ​നോ​ടും അ​ഭ്യ​ര്‍​ഥി​ച്ചു.
മ​ണി​മ​ല​യാ​ര്‍ ക​ര​ക​വി​ഞ്ഞ് കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കൃ​ഷി ന​ശി​ച്ചു ക​ന്നു​കാ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഒ​ഴു​കി​പ്പോ​യി. ഏ​ക​ദേ​ശം അ​ഞ്ചു കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി ഇ​തേ​പോ​ലെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ഈ ​ര​ണ്ട് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും ഇ​ര​യാ​യ​വ​ര്‍​ക്കു സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​മി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഒ​ഴി​വാ​ക്കി യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.