ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഉ​ണ്ടാ​യ​ത് ക​ന​ത്ത നാ​ശ​ന​ഷ്ടം: പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ‌
Sunday, October 24, 2021 10:25 PM IST
റാ​ന്നി: കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ.‌ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല എ​ന്ന​തും ആ​ര്‍​ക്കും പ​രി​ക്ക് പ​റ്റി​യി​ല്ല എ​ന്ന​തും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ ഒ​ന്നാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള പ​ന​ങ്കു​ടു​ന്ത അ​രു​വി​ക്ക് സ​മീ​പം തോ​ട് ര​ണ്ടാ​യി പി​രി​ഞ്ഞ് ഗ​തി മാ​റി ഒ​ഴു​കി അ​തി​നി​ട​യി​ലാ​യി കു​റേ ആ​ളു​ക​ള്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ഉ​രു​ള​ന്‍ ക​ല്ലു​ക​ളും വെ​ള്ള​വും കു​ത്തി ഒ​ലി​ച്ച് വ​ന്ന് ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. കൃ​ഷി​നാ​ശ​മാ​ണ് വ​ലി​യ തോ​തി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പോ​ലും ഉ​രു​ള്‍​പൊ​ട്ട​ല്‍ ക​ന​ത്ത നാ​ശ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.‌
. വീ​ടു​ക​ള്‍​ക്കും കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചു. തോ​ട് ഗ​തി മാ​റി ഒ​ഴു​കി​യ​തോ​ടെ ഭൂ​പ്ര​കൃ​തി ത​ന്നെ മാ​റി. മൂ​ന്ന് പാ​ല​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​യി. എ​ല്ലാ​വ​രും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. പ​ല വീ​ടു​ക​ളി​ലെ​യും ചെ​ളി​യും ക​ല്ലും മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ഉ​ള്ള​ത്.‌ ക​ണ​ക്കെ​ടു​ത്താ​ല്‍ മാ​ത്ര​മേ കൃ​ഷി​നാ​ശം എ​ത്ര​ത്തോ​ളം ഉ​ണ്ടാ​യെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ള്ളൂ. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പു​ക​ള്‍​ക്കാ​യി റ​വ​ന്യു സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.‌