ജ​ല​അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി വ​കു​പ്പു​ക​ളു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Sunday, October 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ല​അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി വ​കു​പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.
അ​ടൂ​ർ കെ​പി റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി സം​ബ​ന്ധി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. കൊ​ടു​മ​ണ്‍ പ​റ​ക്കോ​ട് റോ​ഡി​ൽ കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ൾ വ​ള​രെ​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും അ​തി​നു​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. നി​ല​ക്ക​ൽ ആ​ങ്ങ​മൂ​ഴി റോ​ഡി​ൽ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ല്ല - ക​വി​യൂ​ർ റോ​ഡി​ന്‍റെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണം. ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ തു​ള​സീ​ധ​ര​ൻ, എം. ​ഹ​രി​കൃ​ഷ്ണ​ൻ, കെ.​എ. നി​സാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി. ​ആ​ൻ​സി​ൻ, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി.​വി​നു, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി.​ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.