ക​ന​ത്ത മ​ഴ​യി​ലെ‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത; മ​ല​യോ​രം ഭീ​തി​യി​ല്‍ ‌
Sunday, October 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​ക​ള്‍ ഏ​റി​യ​തോ​ടെ മ​ല​യോ​ര​ത്ത് ഭീ​തി​യു​ടെ ദി​ന​ങ്ങ​ള്‍. മ​ഴ ക​ന​ത്താ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​കും. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ മു​ന്‍​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഉ​രു​ള്‍​പൊ​ട്ടി​യ​ത് വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നാ​യ​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യ​ത് ആ​ശ്വാ​സ​മാ​യി. ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ ര​ക്ഷി​ക്കാ​നു​മാ​യി.‌
സ​മീ​പ​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​യു​ടെ ശ​ക്തി വ​ര്‍​ധി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു മു​മ്പാ​യി പെ​യ്ത മ​ഴ​യ്ക്കി​ടെ മ​ല​യോ​ര​ത്ത് ഇ​രു​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​താ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല​ട​ക്കം ഇ​തി​ന്റെ ആ​ഘാ​ത​മു​ണ്ടാ​യി. ഇ​ത്ത​വ​ണ തു​ട​ര്‍​ച്ച​യാ​യി ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ കോ​ന്നി, റാ​ന്നി വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഭി​ച്ചു.ജി​ല്ല​യി​ല്‍ സീ​ത​ത്തോ​ട്, ചി​റ്റാ​ര്‍, പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. മു​മ്പ് ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ല​യി​ടി​ച്ചി​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​ക​ള്‍ കോ​ന്നി​യി​ലെ അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, കോ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ട്. ക്വാ​റി​ക​ള്‍ കൂ​ടു​ത​ലാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ര​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ന​ദി​ക​ളി​ല്‍ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യും ക്യാ​മ്പു​ക​ള്‍ തു​റ​ക്കു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷ​മു​ള്ള കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ള്‍ പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് വി​വി​ധ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ 44 ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.‌