ചെ​റു​കു​ള​ഞ്ഞി റോ​ഡി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​ത്തി​യ​തി​നെ​തി​രെ പ​രാ​തി ‌
Saturday, October 23, 2021 10:14 PM IST
റാ​ന്നി: മ​ഴ​ക്കെ​ടു​തി​യി​ൽ നി​രോ​ധി​ച്ച റോ​ഡ് കോ​ൺ​ക്രീ​റ്റ് ഉ​ത്ത​ര​വ് ലം​ഘി​ച്ച് ന​ട​ത്തി​യെ​ന്ന് പ​രാ​തി. വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ചെ​റു​കു​ള​ഞ്ഞി ഒ​ന്നാം വാ​ർ​ഡി​ലാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി വ​ന്ന​ത്. മ​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡ് മ​ഴ ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​പ​രി​ത​ലം ഒ​ലി​ച്ചു​പോ​യി. വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കു​ള​ഞ്ഞി പ​ള്ളി​പ്പ​ടി - പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റി​ലാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ‌
ര​ണ്ടു ചെ​റി​യ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ ഒ​ന്ന് കോ​ൺ​ക്രീ​റ്റും മ​റ്റൊ​ന്ന് റീ​കോ​ൺ​ക്രീ​റ്റു​മാ​ണ് ക​രാ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ പു​തി​യ കോ​ൺ​ക്രീ​റ്റ് രാ​വി​ലെ ചെ​യ്ത് തീ​ർ​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു റോ​ഡ് പൊ​ളി​ഞ്ഞ ഭാ​ഗം റീ​കോ​ൺ​ക്രീ​റ്റ് ചെ​യ്ത് പ​ടു​ത മൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ടു​താ​യി​ക്കു​ള്ളി​ൽ കൂ​ടി വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി കോ​ൺ​ക്രീ​റ്റി​ന്‍റെ ഉ​പ​രി​ത​ല ഭാ​ഗം ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ ക​രാ​റു​കാ​ര​ൻ ത​ക​രാ​റി​ലാ​യ ഭാ​ഗ​ത്ത് വീ​ണ്ടും കോ​ൺ​ക്രീ​റ്റ് ചെ​യ്തു.
ഈ ​റോ​ഡി​ൽ കോ​ൺ​ക്രീ​റ്റി​നാ​യി 1.75 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മ​തി​യു​ടെ കാ​ല​ത്ത് അ​നു​വ​ദി​ച്ച തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ ന​ഷ്ടം നേ​രി​ടു​ന്ന​തു കൊ​ണ്ടാ​ണ് തി​ടു​ക്ക​ത്തി​ൽ ചെ​യ്തു തീ​ർ​ത്ത​തെ​ന്ന് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. പരാതികളേതുടർന്ന് ഉദ്യോഗസ്ഥർ സ്ഥലസന്ദർശനം നടത്തി അന്വേഷണം ആരംഭിച്ചു.‌