പു​റ​മ​റ്റം - പു​തു​ശേ​രി റോ​ഡ് പ​ണി ഇ​ഴ​യു​ന്നു ‌‌
Friday, October 22, 2021 10:25 PM IST
മ​ല്ല​പ്പ​ള്ളി: പു​റ​മ​റ്റം -പു​തു​ശേ​രി റോ​ഡ് പ​ണി ഇ​ഴ​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പു​റ​മ​റ്റം മു​ത​ൽ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് വ​രെ മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും ചേ​ർ​ന്ന മി​ശ്രി​തം വി​രി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. പൊ​ടി ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മെ​റ്റ​ൽ ഇ​ള​കി കി​ട​ക്കു​ന്ന​ത് മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ‌
വെ​ള്ള​പ്പൊ​ക്കം കാ​ര​ണം കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം കോ​മ​ളം, അ​മ്പാ​ട്ട് ഭാ​ഗം, പോ​രി​ട്ടി​ക്കാ​വ്, കും​ഭ​മ​ല, തു​രു​ത്തി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വെ​ണ്ണി​ക്കു​ളം, കോ​ഴ​ഞ്ചേ​രി, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് പാ​ലം വ​ഴി പു​റ​മ​റ്റ​ത്ത് എ​ത്ത​ണം. കു​മ്പ​നാ​ട് മു​ത​ൽ പു​റ​മ​റ്റം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ടാ​റി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും വേ​ണ്ട​യി​ട​ത്ത് ഓ​ട​ക​ളും ക​ലു​ങ്കു​ളും ഇ​ല്ലാ​ത്ത​തു​മൂ​ലം മി​ക്ക ഇ​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. പു​തു​ശേ​രി മു​ത​ൽ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് വ​രെ റോ​ഡി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചീ​ങ്ക​പ്പാ​റ വ​ള​വ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്ക​ണ​മെ​ന്നു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.