ഫോ​ട്ടോ​ഗ്രാ​ഫ​ർ പാ​ന​ൽ; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 22, 2021 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സം​സ്ഥാ​ന​ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ വി​പു​ല​മാ​യ ഫോ​ട്ടോ ക​വ​റേ​ജ് ന​ല്കു​ന്ന​തി​നാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. ഡി​ജി​റ്റ​ൽ എ​സ്എ​ൽ​ആ​ർ, മി​റ​ർ​ലെ​സ് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹൈ ​റ​സ​ല്യൂ​ഷ​ൻ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ. വൈ​ഫൈ സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ക​രാ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. വി​ശ​ദ​വി​വ​ര​ത്തി​ന് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സു​മാ​യോ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0481 2561030, 04682 222657.