പ്രളയ ദുരിതത്തിൽ കോ​ട്ടാ​ങ്ങ​ൽ; മ​ണി​മ​ല റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​യു​ന്നു
Friday, October 22, 2021 10:23 PM IST
കോ​ട്ടാ​ങ്ങ​ൽ: പ്ര​ള​യ​ക്കെ​ടു​തി അ​തി​രൂ​ക്ഷ​മാ​യി നേ​രി​ട്ട കോ​ട്ടാ​ങ്ങ​ൽ പ്ര​ദേ​ശം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്താ​ൻ വീ​ണ്ടും വൈ​കും. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ന​ല്ലൊ​രു​പ​ങ്ക് ആ​ളു​ക​ളും താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല.
വെ​ള്ളം ക​യ​റി ഇ​റ​ങ്ങി​യ വീ​ടു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ പ​ല​രും വാ​ട​ക​വീ​ടു​ക​ൾ അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി. വെ​ള്ളം ക​യ​റി ഇ​റ​ങ്ങി​യ വീ​ടു​ക​ളി​ലേ​റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​നി​വാ​ര്യ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ത്ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ അ​ട​ക്കം എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് ഏ​റെ​യും.ഇ​തി​നി​ടെ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു കൂ​ടി​യു​ള്ള കോ​ട്ടാ​ങ്ങ​ൽ - മ​ണി​മ​ല റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​യു​ന്ന​ത് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ട​ലെ​ടു​ത്തു. ന​ല്ല​നി​ല​യി​ൽ തി​ട്ട ഇ​ടി​യു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബ​സു​ക​ൾ അ​ട​ക്കം യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ഭാ​ര വ​ണ്ടി​ക​ളും കൂ​ടു​ത​ലാ​യി ഓ​ടു​ന്ന റോ​ഡാ​ണി​ത്. മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്താ​ണ് തി​ട്ട​യി​ടി​ച്ചി​ൽ. ന​ദി​യു​ടെ തീ​രം താ​ഴ്ന്ന​താ​ണ് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.