കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യി ‌
Monday, October 18, 2021 10:27 PM IST
മ​ല്ല​പ്പ​ള്ളി: പു​റ​മ​റ്റം, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നു.

ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലു​ള്ള ഭാ​ഗ​മാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നു​ള്ള വെ​ള്ളം പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലും ക​യ​റി​യി​രു​ന്നു.

ഇ​ത് ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡ് 60 മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ പാ​ലം അ​ട​ച്ചു.‌

വെ​ണ്ണി​ക്കു​ളം കോ​മ​ള​ത്തു​നി​ന്നും തു​രു​ത്തി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. ‌

പാ​ല​ത്തി​ൽ മ​ര​ങ്ങ​ളും, മു​ള​ക്കു​റ്റി​ക​ളും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മ​ല്ലാ​താ​യ​തോ​ടെ ഉ​ണ്ടാ​യ സ​മ്മ​ർ​ദ​മാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​ത്. ‌

ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ണ്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദി​വ്യ കോ​ശി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വ​ർ​ഗീ​സ് മാ​ത്യു, കീ​ഴ്‌വായ്പൂ​ര് എ​സ​ഐ​മാ​രാ​യ ബി.​എ​സ്. ആ​ദ​ർ​ശ്, പി.​എം. ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ളി റെ​ജി, കെ.​കെ. സ​ത്യ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി, പാ​ലം അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​നു ബ​ല​ക്ഷ​യം ഉ​ണ്ടാ​യ​താ​യും സം​ശ​യ​മു​ണ്ട്. പാ​ല​ത്തി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി. പാ​ല​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ര​ങ്ങ​ളും മ​റ്റും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. ‌

പാ​ല​ത്തി​നു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളും ബ​ല​ക്ഷ​യം ഉ​ണ്ടാ​യോ എ​ന്ന​തും വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് കോ​മ​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി മാ​ത്യൂ, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി റെ​ജി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി അ​ല​ക്സ് ക​ണ്ണ​മ​ല, ക​ഐ​സ്റ്റി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജാ​സ്മി​ൻ, പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​ഭാ​ഷ് കു​മാ​ർ, മ​ല്ല​പ്പ​ള​ളി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ഷി​ബു തോ​മ​സ്, വ​ർ​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌