ത​ടി പി​ടി​ക്കാ​നെ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു
Wednesday, October 13, 2021 11:23 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ത​ടി പി​ടി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞ് അ​ക്ര​മാ​സ​ക്ത​നാ​യി. ര​ണ്ടാം പാ​പ്പാ​നെ പു​റ​ത്തി​രു​ത്തി മ​ണി​ക്കൂ​റോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ മ​റ്റ് പാ​പ്പാ​ൻ​മാ​രും വ​നം വ​കു​പ്പി​ന്‍റെ ദ്രു​ത​ക​ർ​മ​സേ​ന​യും ചേ​ർ​ന്ന് ത​ള​ച്ചു.‌

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പ​ത്ത​നം​തി​ട്ട വാ​ര്യാ​പു​രം പൂ​ക്കോ​ട് സ്വ​ദേ​ശി മ​ദ​ന​മോ​ഹ​ന്‍റെ വീ​ട്ടി​ൽ ത​ടി​പി​ടി​ക്കാ​നാ​യാ​ണ് ആ​ന​യെ കൊ​ണ്ടു​വ​ന്ന​ത്.‌

ത​ടി മാ​റ്റു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ ആ​ന പെ​ട്ടെ​ന്ന് വി​ര​ണ്ടു. അ​പ്പു എ​ന്ന വി​ളി​പ്പേ​രു​ള്ള മോ​ഴ​യാ​ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

വീ​ടി​ന് ചു​റ്റും ഓ​ടി​യ ആ​ന ര​ണ്ടാം പാ​പ്പാ​നും പ്ര​ദേ​ശ​വാ​സി​യു​മാ​യ ര​വീ​ന്ദ്ര​നെ പു​റ​ത്തി​രു​ത്തി അ​ര കി​ലോ​മീ​റ്റ​റി​ല​ധി​കം ഓ​ടി. ഇ​തി​നി​ടെ മ​ദ​ന​മോ​ഹ​ന്‍റെ വീ​ടി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. മു​റ്റ​ത്തി​രു​ന്ന സ്കൂ​ട്ട​ർ മ​റി​ച്ചി​ട്ട ശേ​ഷം റ​ബ​ർ മ​ര​ങ്ങ​ൾ പി​ഴു​തി​ട്ടു. പി​ന്നീ​ട് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചു.

ഒ​ന്നാം പാ​പ്പാ​ൻ ജ​ന​വാ​സ​മി​ല്ലാ​ത്ത കു​ന്നി​ലേ​ക്ക് ആ​ന​യെ ഓ​ടി​ച്ചു ക​യ​റ്റി​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി. മ​ണി​ക്കൂ​റു​ക​ളോ​ളം റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ബെ​ൽ​റ്റി​ട്ട് ത​ള​ച്ചു. പി​ന്നീ​ടാ​ണ് ര​ണ്ടാം പ​പ്പാ​നെ താ​ഴെ​യി​റ​ക്കി​യ​ത്. ആ​ന വി​ര​ണ്ട​ത​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി. ആ​റ​ൻ​മു​ള പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​രെ നി​യ​ന്ത്രി​ച്ച​ത്. ‌‌