തി​ല​ക​ന്‍ സ്മാ​ര​ക​വേ​ദി​ക്ക് സ​ഹാ​യം ന​ല്‍​കും: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍
Thursday, September 23, 2021 9:49 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ള നാ​ട​ക - ച​ല​ച്ചി​ത്ര​രം​ഗ​ത്തെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ്മാ​ര​ക​വേ​ദി​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മു​ന്‍ എം​എ​ല്‍​എ രാ​ജു​എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യും കൊ​ടു​മ​ണ്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​ല​ക​ന്‍ സ്മാ​ര​ക​വേ​ദി ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.
തി​ല​ക​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം മ​ല​യാ​ള​സി​നി​മ​യ്ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ന്‍ സ്മാ​ര​ക വേ​ദി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം നാ​ളെ

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം നാ​ളെ പ​ത്ത​നം​തി​ട്ട ഡി​സി​സി ആ​സ്ഥാ​ന​മാ​യ രാ​ജീ​വ് ഭ​വ​നി​ൽ ചേ​രും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ശ​ബ​രി​നാ​ഥ്, എ​ൻ.​എ​സ്. നു​സൂ​ർ, റി​ജി​ൽ മാ​ക്കു​റ്റി, എ​സ്.​ജെ. പ്രേം​രാ​ജ്, എ​സ്.​എം. ബാ​ലു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10.30ന് ​ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​രും. ര​ണ്ടി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും വൈ​കു​ന്നേ​രം 4.30ന് ​നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗം ചേ​രു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ അ​റി​യി​ച്ചു.