വി​മു​ക്ത​ഭ​ട​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്; യു​വാ​വ് അ​റ​സ്റ്റി​ൽ ‌
Wednesday, September 22, 2021 10:24 PM IST
അ​ടൂ​ർ: വി​മു​ക്ത​ഭ​ട​ൻ ച​വി​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ ക​ള്ള​പ്പ​ൻ​ചി​റ ഗീ​താ​ല​യം ഗോ​പാ​ല​കൃ​ഷ്ണ​ൻ (50) ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സി​ലാ​ണ് പ​ള്ളി​ക്ക​ൽ വി​ല്ലേ​ജി​ൽ പ​ള്ളി​ക്ക​ൽ ക​ണ്ഠാ​ള സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ വി​ഷ്ണു​നാ​ഥ് (25) നെ ​അ​ടൂ​ർപോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌
ക​ഴി​ഞ്ഞ മാ​സം 12ന് ​വി​ഷ്ണു​നാ​ഥി​ന്‍റെ വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം എം​സി​എ​ച്ചി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 29 ന് ​രാ​വി​ലെ 9.30 ന് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ച​വി​ട്ടേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.‌
ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​ലു​വ​ർ​ഷ​മാ​യി മ​റ്റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചു വ​ന്ന​ത്.‌