റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി: മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​നു തു​ട​ക്ക​മാ​യി ‌
Tuesday, September 21, 2021 10:21 PM IST
റാ​ന്നി: റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10, 12 ക്ലാ​സു​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രു​മാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​നു തു​ട​ക്ക​മാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ മീ​റ്റ് ദി ​മാ​സ്‌​റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ മോ​ഡ​റേ​റ്റ​റാ​യി​രു​ന്ന പ​രി​പാ​ടി എം​എ​ല്‍​എ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ത​ല്‍​സ​മ​യ സം​പ്രേ​ക്ഷ​ണം ചെ​യ്തു.‌

കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ മ​റു​പ​ടി ന​ൽ​കി.‌

ക​ല​യെ​യും പ​ഠ​ന​ത്തെ​യും കു​ട്ടി​ക്കാ​ല​ത്ത് എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി എ​ന്ന ആ​ദ്യ ചോ​ദ്യ​ശ​രം ഗാ​യ​ത്രി ജ​യ​രാ​ജി​ന്‍റേ​താ​യാ​യി​രു​ന്നു.

കു​ട്ടി​ക്കാ​ല​ത്ത് പ​ഠ​ന​ത്തി​ലും ഒ​പ്പം പാ​ട്ട്, നൃ​ത്തം, ക​ഥ ര​ച​നാ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലും ജി​ജ്ഞാ​സ സ​ത്ത​മാ​യ മ​ന​സോ​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കി സ്വ​പ്‌​ന​ങ്ങ​ള്‍ നെ​യ്‌​തെ​ടു​ത്ത​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ജീ​വി​ത വി​ജ​യം എ​ന്ന സ്വ​പ്ന​മാ​ണ് നെ​യ്ത​തെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ള​ക്ട​ര്‍ ക​ട​ന്ന​പ്പോ​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ അ​ധ്യാ​പ​ക​വൃ​ത്തി എ​ന്ന ഗു​രു​ത്വ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ശ്രേ​ഷ്ഠ​മാ​യ ജോ​ലി​യെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി- അ​ധ്യാ​പ​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വാ​ചാ​ല​നാ​യി. ‌

സം​വാ​ദം ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു. പൊ​തു​വി​ദ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് സ്വാ​ഗ​ത​വും അ​ധ്യാ​പ​ക​ന്‍ സാ​ബു പു​ല്ലാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. 600 കു​ട്ടി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു. മീ​റ്റ് ദി ​മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ല്‍ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​ഗ​ത്ഭ വ്യ​ക്തി​ക​ള്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​ന്‍ എ​ത്തും. വി​ദ്യാ​ഭ്യാ​സം, ക​ല, കാ​യി​കം, ശാ​സ്ത്രം, സാ​ങ്കേ​തി​ക വി​ദ്യ, കൃ​ഷി, തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ഏ​റ്റ​വും മി​ക​ച്ച വ്യ​ക്തി​ക​ളാ​കും കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നെ​ത്തു​ക. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​ഴ്‌​സ​റി മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​മാ​ണ് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ‌