പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കാ​ൻ ആ​ളി​ല്ല ‌
Friday, September 17, 2021 10:20 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശം വ്യാ​പാ​രി​ക​ൾ ത​ന്നെ വൃ​ത്തി​യാ​ക്കു​മെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും സ​മീ​പ​ത്തെ മ​ര​ങ്ങ​ളി​ൽ നി​ന്നും വീ​ഴു​ന്ന ഇ​ല​ക​ളും ദി​വ​സ​ങ്ങ​ളോ​ളം സ്റ്റാ​ൻ​ഡി​ൽ ത​ന്നെ കി​ട​ക്കും. ‌
മ​ഴ​ക്കാ​ല​മാ​കു​ന്പോ​ൾ ച​പ്പു​ക​ൾ അ​ളി​ഞ്ഞു കൂ​ന​ക​ളാ​കും. പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി പ​റ​ഞ്ഞാ​ൽ പ​ല​പ്പോ​ഴും ന​ട​പ​ടി ഉ​ണ്ടാ​കാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
പ​ഞ്ചാ​യ​ത്ത​ട​ക്കം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​ബ​ല യൂ​ണി​യ​ൻ ഉ​ള്ള​തി​നാ​ൽ പ​ല​രു​ടെ​യും പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പേ​ടി​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ഴ​വ​ങ്ങാ​ടി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി ആ​റോ​ളം പേ​ര് ഉ​ണ്ടെ​ന്നി​രി​ക്ക​യാ​ണ് തൂ​പ്പു ജോ​ലി മ​റ്റു​ള്ള​വ​ർ ചെ​യ്യേ​ണ്ട​ത്. മു​ന്പ് ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി തൂ​ത്ത് വാ​രി​യ​ത് ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ‌