റാ​ന്നി തെ​ക്കേ​പ്പു​റ​ത്ത് ഒ​രു കാ​ട്ടു​പ​ന്നി​യെ​ക്കൂ​ടി വെ​ടി​വ​ച്ചു
Wednesday, September 15, 2021 10:12 PM IST
റാ​ന്നി: റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​പ്പു​റ​ത്ത് വീ​ണ്ടും ഒ​രു കാ​ട്ടു​പ​ന്നി​യെ​ക്കൂ​ടി വെ​ടി​വ​ച്ചു കൊ​ന്നു. തെ​ക്കേ​പ്പു​റം മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ർ​ഷി​ക വി​ള​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​വും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് വ​ന​പാ​ല​ക സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ ഷാ​ലോ​ണ്‍ പ​ന​വേ​ലി ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പ​ന്നി​യെ വെ​ടി​വ​ച്ചി​ട്ട​ത്.
നൂ​റു കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന പെ​ണ്‍ പ​ന്നി​യാ​ണ് തോ​ക്കി​നി​ര​യാ​യ​ത്.
ക​ഴി​ഞ്ഞ​യാ​ഴ്ച ഈ ​ഭാ​ഗ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും ഷാ​ലോ​ണ്‍ മ​റ്റൊ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. അ​തി​നു ശേ​ഷ​വും നി​ര​വ​ധി ക​ർ​ഷ​രാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം ക​ഷ്ട​ത്തി​ലാ​യ​ത്. സം​ഘ​ത്തെ ക​ണ്ട് വ​യ​ലി​ലൂ​ടെ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ​ന്നി​യെ വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു.