ഡോ.​എ​സ്.​ശ്രീ​കു​മാ​ര്‍ ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ
Wednesday, September 15, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രാ​യി വ​ട​ശേ​രി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്ന ഡോ.​എ​സ്.​ശ്രീ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ആ​ന്‍​ഡ് ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ‌

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് നാ​ളെ ‌

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യം, സാ​മൂ​ഹി​ക നീ​തി, വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി ര​ണ്ടാം​ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് നാ​ളെ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് 84 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ഈ ​ദി​വ​സം അ​താ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കും. ബ​ന്ധ​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍​വേ​ണം ക്യാ​മ്പു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​ത്. രാ​വി​ലെ പ​ത്ത് മു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കും. ‌