സ്കൂ​ട്ട​റി​ൽ ഇ​ന്നോ​വ ഇ​ടി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നും ഭ​ർ​ത്താ​വി​നും പ​രി​ക്ക് ‌
Tuesday, September 14, 2021 9:56 PM IST
ഇ​ര​വി​പേ​രൂ​ർ: ഇ​ന്ന​വോ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗ്രാ​മ​പ​ഞ്ച​യ​ത്തം​ഗ​ത്തി​നും ഭ​ർ​ത്താ​വി​നും പ​രി​ക്കേ​റ്റു. ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ അ​മി​ത രാ​ജേ​ഷി​നും ഭ​ർ​ത്താ​വ് എം.കെ. രാജേഷിനു (മ​ണി​ക​ണ്ഠ​ൻ) മാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ ഇ​ര​വി​പേ​രൂ​ർ - വെ​ണ്ണി​ക്കു​ളം റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ര​വി​പേ​രൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു പോ​യ മെം​ബ​റും ഭ​ർ​ത്താ​വും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ റാ​ന്നി ഭാ​ഗ​ത്തു​നി​ന്നും ഹ​രി​പ്പാ​ട്ടേ​ക്കു പോ​യ ഇ​ന്നോ​വ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മെം​ബ​റെ​യും ഭ​ർ​ത്താ​വി​നെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌