യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം; റീ​ത്ത് സ​മ​ർ​പ്പി​ച്ചു
Thursday, August 5, 2021 9:57 PM IST
പ​ത്ത​നം​തി​ട്ട: അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് പ​ണി​യെ തു​ട​ർ​ന്ന് സ്ഥി​ര​മാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട​യു​ടെ ഹൃ​ദ​യ ഭാ​ഗ​മാ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ അ​പ​ക​ട​ക​ര​മാ​യി റോ​ഡു​ക​ൾ ത​ക​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ർ. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, സു​ബ്ഹാ​ൻ അ​ബ്ദു​ൾ, മു​ഹ​മ്മ​ദ് റാ​ഫി, അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ഹാ​ഫി​സ് ഹാ​രി​സ്, അം​ജി​ത്ത് ന​ജീ​ബ്, അ​ജ്മ​ൽ അ​ലി, ആ​ദി​ൽ മു​ഹ​മ്മ​ദ്, ആ​കാ​ശ് വ​ല​ഞ്ചു​ഴി, സ്‌​റ്റെ​യ്ൻ​സ് ഇ​ല​ന്തൂ​ർ, സു​ബി​ൻ വ​ല്ല്യേ​ന്തി, അ​ഖി​ൽ സ​ന്തോ​ഷ്, ഷി​ബി​ൻ തോ​ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു ‌
കോ​ന്നി: കൊ​ന്ന​പ്പാ​റ വി​എ​ൻ​എ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ഫി​നാ​ൻ​സ് ആ​ന്‍​ഡ് ടാ​ക്സേ​ഷ​ൻ, ബി​ബി​എ, ബി​എ​സ്‌​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ് സു​വോ​ള​ജി, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​സ്‌​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ വി​ത്ത് ജേ​ർ​ണ​ലി​സം എ​ന്നീ ബി​രു​ദ കോ​ഴ്സു​ക​ളും എം​എ ഇം​ഗ്ലീ​ഷ്, എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, എം​എ​സ്‌​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നീ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളു​മാ​ണു​ള്ള​ത്. 9447333036. ‌