അ​പ്രാ​യോ​ഗി​ക​മാ​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: കു​ഞ്ഞു കോ​ശി പോ​ൾ
Thursday, August 5, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ന​യ​ത്തി​നു ഘ​ട​ക വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 60 ശ​ത​മാ​നം പേ​ർ​ക്കും ഇ​നി​യും വാ​ക്സി​ൻ ന​ൽ​കാ​തി​രി​ക്കെ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്ത​വ​ർ​ക്കും മാ​ത്ര​മേ ക​ട​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നു പ​റ​യു​ന്ന​ത് ത​ല​തി​രി​ഞ്ഞ തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.