കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു ദു​രി​തം
Thursday, August 5, 2021 9:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​സ​മ്മ​തി​ക്കു​ന്നു.
സ്വ​ന്തം പു​ര​യി​ട​ത്തി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്കി​നു പി​ന്നാ​ലെ​യാ​ണ് താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ല​ക്കി​യ​ത്.സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള ബാ​ങ്ക് വാ​യ്പ​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ്, ഭ​വ​ന​നി​ർ​മാ​ണം, വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ന്നി​വ​യ്ക്കെ​ല്ലാം ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്.
മു​ന്പ് മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ട്ട​യ​മി​ല്ലാ​ത്ത കൈ​വ​ശാ​വ​കാ​ശ​മു​ള്ള ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​ണ് ഇ​തു നി​ഷേ​ധി​ച്ചു തു​ട​ങ്ങി​യ​ത്.
പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു ന​ൽ​കു​ന്ന കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ഖ​വി​ല​യ​ക്കെ​ടു​ത്താ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യു​ള്ള​വ​ർ​ക്ക് സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ പ​റ​യു​ന്ന​ത്.
ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ കൈ​വ​ശ ക​ർ​ഷ​ക​ർ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക ഭൂ​മി എ​ത്ര ഉ​ണ്ടാ​യാ​ലും മൂ​ന്ന് സെ​ന്‍റി​ന്‍റെ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വി​ല്ലേ​ജി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.
ഇ​തു​പ​യോ​ഗി​ച്ച് വീ​ട് നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും താ​ത്കാ​ലി​ക​മാ​യി ഇ​തു​പ​യോ​ഗ​പ്പെ​ടു​മാ​യി​രു​ന്നു. കൈ​വ​ശാ​വ​കാ​ശ ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ഷേ​ധി​ക്കു​ന്ന​ത്.
പ​ട്ട​യം ല​ഭി​ച്ച​വ​രു​ടെ ഭൂ​മി​യി​ൽ മ​രം​മു​റി ത​ട​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ചി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന​ത്.
പ​ട്ട​യ​ത്തി​ന് അ​ർ​ഹ​രാ​യ നി​ര​വ​ധി​യാ​ളു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഓ​രോ കാ​ര​ണ​ങ്ങ​ളി​ൽ ഇ​വ​രെ ത​ഴ​ഞ്ഞു​വ​രി​ക​യു​മാ​ണ്.