ബ്ലോ​ക്ക് മെം​ബ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Sunday, August 1, 2021 10:38 PM IST
കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ അ​ട്ടി​മ​റി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​മാ​ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​ട്ടി​മ​റി​ച്ച ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ ജി​ജി സ​ജി രാ​ജി​വ​ച്ച് ജ​ന​ങ്ങ​ളോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ൽ​വി​ൻ ജെ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​കെ. മ​നോ​ജ്, രാ​ഗി സ​നൂ​പ്,കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മോ​ൻ​സി, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. മാ​ത്യു,സ​തീ​ഷ് പെ​രു​മ​ല​കു​ന്നി​ൽ, എം. ​രാ​ജേ​ഷ്, അ​ഭി​ലാ​ഷ് പു​ന്ന​മൂ​ട്ടി​ൽ, ജെ​സു സൈ​മ​ൺ, അ​പ്പു മോ​ഹ​ൻ, അ​രു​ൺ നി​ര​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.