പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, July 31, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​മൂ​ന്നു​കാ​രി​യു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് പെ​ണ്‍​കു​ട്ടി​യെ സു​ര​ക്ഷി​ത​യാ​യി ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു.
ഇ​നി​യും പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് കു​ട്ടി മ​ന്ത്രി​യെ അ​റി​യി​ച്ചു.
പെ​ണ്‍​കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക​യും പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ കു​ട്ടി​ക്കി​ല്ല. വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ താ​ൻ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും പെ​ണ്‍​കു​ട്ടി മ​ന്ത്രി​യെ അ​റി​യി​ച്ചു.
ത​ന്‍റെ 11 വ​യ​സു​ള്ള അ​നു​ജ​ന്‍റെ കാ​ര്യം പെ​ണ്‍​കു​ട്ടി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. ഇ​തു​പ്ര​കാ​രം അ​നു​ജ​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
ഇ​തോ​ടൊ​പ്പം ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ൽ ക​ഴി​യു​ന്ന പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്ത് ഒ​റ്റ​യ്ക്കൊ​രു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.