ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് റെ​യ്ഡ് ഊ​ർ​ജി​ത​മാ​ക്കി
Saturday, July 31, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യ നി​ർ​മാ​ണ​വും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പോ​ലീ​സി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് (ഡാ​ൻ​സാ​ഫ്) വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ങ്ങ​ളി​ൽ ആ​യി​രം ലി​റ്റ​റോ​ളം കോ​ട പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. കൂ​ടാ​തെ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വാ​റ്റു​ചാ​രാ​യ​വും ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു.
ജി​ല്ലാ നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡാ​ൻ​സാ​ഫ് സം​ഘം ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ജി​ല്ല​യി​ലെ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​യാ​ണ് കോ​ട​യും മ​റ്റും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് ടീം, ​ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ൻ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 10 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ​ന്ത​ളം കു​ള​ന​ട​യി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ മെ​ത്ത​ക്ക​ടി​യി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ 34 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തി​നും കേ​സെ​ടു​ത്തി​രു​ന്നു.