മ​ന്ത്രി​മാ​ർ വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം സ​ന്ദ​ർ​ശി​ച്ചു
Saturday, July 31, 2021 10:52 PM IST
ആ​റ​ന്മു​ള: സാം​സ്കാ​രി​ക​മ​ന്ത്രി സ​ജി ചെ​റി​യാ​നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യാ​യ വാ​സ്തു​വി​ദ്യ ചു​മ​ർ​ച്ചി​ത്ര മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്രൊ​പ്പോ​സ​ൽ ന​ൽ​ക​ണ​മെ​ന്നും, അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി ആ​ലോ​ചി​ക്കാ​നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് റി​യാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ, ബോ​ർ​ഡ് അം​ഗം ജി. ​വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.