കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Saturday, July 31, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ർ. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ജി​ല്ല​യി​ലെ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ നൂ​റു ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കും. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ശ​ക്ത്തി​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​ജി ഗോ​പ​കു​മാ​ർ, ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ. ​സി.​എ​സ്. ന​ന്ദി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.