നാ​റാ​ണം​മൂ​ഴി​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ യു​വ​ജ​ന​സം​ഘ​ട​ന​ക​ളും പോ​സ്റ്റ​ർ യു​ദ്ധം
Saturday, July 31, 2021 10:49 PM IST
റാ​ന്നി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ട​തു, വ​ല​തു യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​ര​ലും പോ​സ്റ്റ​ർ യു​ദ്ധ​വും തു​ട​ങ്ങി. ടി​പി​ആ​ർ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നെ എ​ത്തി​ക്കു​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​ത് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി.
എ​ന്നാ​ൽ കാ​റ്റ​ഗ​റി നി​ശ്ച​യി​ക്കു​ന്ന​തി​ലെ അ​പാ​ക​ത​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 140 രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന നി​യ​ന്ത്ര​ണം 60 പേ​ർ മാ​ത്ര​മു​ള്ള ഘ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​പ​ല​പി​ച്ചു.