ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Saturday, July 31, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ന്നി​വേ​ലി​ച്ചി​റ ഹാ​ച്ച​റി, ക​വി​യൂ​ർ ഐ​രാ​റ്റ് ഹാ​ച്ച​റി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഞ്ചു കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത് 12 കോ​ടി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. മ​ത്സ്യ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. ന​മ്മു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 13 ശ​ത​മാ​നം മ​ത്സ്യ​മേ​ഖ​ല​യാ​ണ്. ഇ​തി​ൽ പ്ര​ധാ​ന​മാ​യു​ള്ള​തും ക​ട​ൽ മ​ത്സ്യ​മാ​ണ്.

ഉ​ൾ​നാ​ട​ൻ മ​ത്സ്യ മേ​ഖ​ല​യി​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ജോ​ലി ന​ൽ​കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​വി​യൂ​ർ ഐ​രാ​റ്റ് ഹാ​ച്ച​റി​യി​ൽ ര​ണ്ടു കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നു മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഡാ​മു​ക​ളി​ലും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കും. ജ​ല​സ​ന്പ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.