ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ൽ പൂ​ർ​ണ സ്തം​ഭ​നാ​വ​സ്ഥ
Friday, July 30, 2021 11:46 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല. ആ​ഘോ​ഷ​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും ഇ​ല്ലാ​താ​യ​തോ​ടെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്ന് ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സ​ർ​ക്കാ​രി​ൽ നി​ന്ന് ഈ ​മേ​ഖ​ല​യ്ക്കു യാ​തൊ​രു കൈ​ത്താ​ങ്ങും ന​ൽ​കി​യി​ല്ല. ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ടു മു​ഖ്യ​മ​ന്ത്രി അ​ട​ക്കം അ​നു​കൂ​ല​മാ​യ ഒ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് ഇ​ത് വാ​ങ്ങി​യി​ട്ടു​ള്ള​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ട​ക്കെ​ണി​യി​ലാ​ണ് മി​ക്ക​വ​രും. ക​ട ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലെ ആ​റു​പേ​ർ സം​സ്ഥാ​ന​ത്ത് ഇ​തി​നോ​ട​കം ജീ​വ​നൊ​ടു​ക്കി.
പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് ആ​ദ്യ​ഘ​ട്ട​ത്തി​ലും സൗ​ജ​ന്യ​മാ​യി വെ​ളി​ച്ച​വും ശ​ബ്ദ​വും എ​ത്തി​ച്ചു സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ട. വി​വാ​ഹ​വേ​ദി​ക​ളി​ൽ സൗ​ണ്ട് സം​വി​ധാ​നം വേ​ണ്ടെ​ന്ന നി​ല​പാ​ടു തി​രു​ത്ത​ണം. ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​വീ​സ് ചെ​യ്യാ​ൻ​പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ ആ​റു​വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
എ​ല്ലാ ജി​ല്ല​ക​ളി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.സം​സ്ഥാ​ന വ​ക്താ​വ് എ. ​വി. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബി. ​പ്രേം​ജി​ത്ത്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്ഫാ​റു​ഖ്, മ​നോ​ജ് വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.