35 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു​കേ​സ്: പ്ര​തി ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം കു​ടു​ങ്ങി
Thursday, July 29, 2021 10:12 PM IST
റാ​ന്നി: റാ​ന്നി സ്വ​ദേ​ശി​യാ​യ വി​ദേ​ശ മ​ല​യാ​ളി​യി​ൽ നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ വ​സ്തു വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ​യാ​ൾ ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ൽ സ​ന്യാ​സി​യാ​യി വേ​ഷം മാ​റി ക​ഴി​ഞ്ഞ നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ അ​മ്പ​ല​ത്ത​റ​യി​ല്‍ അ​നി​ൽ​കു​മാ​റാ(51) ണ് ​റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ പ്ര​വാ​സി മ​ല​യാ​ളി​ക്ക് വ​സ്തു കാ​ട്ടി​ക്കൊ​ടു​ത്ത ശേ​ഷ​മാ​ണ് പ​ണം ത​ട്ടി​ച്ച​ത്. പി​ന്നീ​ട് വ​സ്തു ല​ഭി​ക്കാ​ത്ത​തു മൂ​ലം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ളാ​ണ് ത​ന്നെ കാ​ണി​ച്ച​തെ​ന്നും യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്നാ​ണ് റാ​ന്നി പോ​ലീ​സി​ല്‍ കേ​സ് ന​ൽ​കി​യ​ത്. 2019 മു​ത​ൽ ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന വി​വ​രം ല​ഭി​ച്ചു. മ​റ്റു ചി​ല​രെ​യും ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ല്‍ വ​സ്തു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്. റാ​ന്നി ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്എ​ച്ച്ഒ എം.​ആ​ര്‍ സു​രേ​ഷ്, എ​സ്ഐ ഹ​രി​കു​മാ​ർ, എ​സ്‌​സി​പി​ഒ സു​ധീ​ഷ്, സി​പി​ഒ ലി​ജു, സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നി​ൽ കു​മാ​റ​നെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്ത​ത്.