ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ കെ​സി​എ​ഫ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി
Thursday, July 29, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: അ​തി​ഭീ​ക​ര​വും അ​ശാ​സ്ത്രീ​യ​വു​മാ​യ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​രി​നും കേ​ര​ള സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഉ​ത്ത​ര​വാ​യി. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ള നി​യ​മ സ​ഭ​യി​ൽ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ടും പ്ര​തി​പ​ക്ഷ​ത്തോ​ടും കെ​സി​എ​ഫ് അ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​നെ​തി​രെ പു​റം​തി​രി​യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കോ​യി​ക്ക​ര, ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ ക​രി​പ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് തു​ളു​വ​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പു​ഷ്പ​ഗി​രി​യി​ൽ ഇ​ന്ന് വെ​ബി​നാ​ർ

തി​രു​വ​ല്ല: ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ൽ ഇ​ന്ന് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വെ​ബി​നാ​ർ തി​രു​മൂ​ല​പു​രം സെ​ന്‍റ്് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും.പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ഗാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​എം. ര​മേ​ശ് ക്ലാ​സു​ക​ൾ ന​യി​ക്കും.​പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ.​എ​ബി വ​ട​ക്കും​ത​ല പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്,റാ​ണി മ​ഞ്ജു, സൈ​റ സൂ​സ​ൻ വ​ർ​ഗീ​സ്, എ​സ്.​ജി​നി​ജി​ത്ത്, ശി​ല്പ എ​സ്. കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും