വി​ദ്യാ​ത​രം​ഗി​ണി വാ​യ്പാ പ​ദ്ധ​തി: ജി​ല്ല​യി​ൽ 1.34 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു
Thursday, July 29, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട:​വി​ദ്യാ​ത​രം​ഗി​ണി വാ​യ്പാ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ 1,34,71,766 രൂ​പ 82 സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ മു​ഖേ​ന വി​ത​ര​ണം ചെ​യ്തു.1577 വാ​യ്പ​ക​ളി​ലാ​യാ​ണ് തു​ക വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ​ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണ് വി​ദ്യാ​ത​രം​ഗി​ണി. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ചെ​ങ്ങ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വാ​യ്പ​യാ​യി ന​ൽ​കി​യ​ത്. ബാ​ങ്കി​ൽ നി​ന്നും 97 വാ​യ്പ​ക​ൾ മു​ഖേ​ന 9,70,000 രൂ​പ വി​ത​ര​ണ ചെ​യ്തി​ട്ടു​ണ്ട്.