വാ​ഹ​നമിടിച്ചു പരിക്കേറ്റ നാ​യ​ക്കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി പോ​ലീ​സ്
Wednesday, July 28, 2021 10:21 PM IST
ഇ​ല​വും​തി​ട്ട: ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ലെ യൂ​ണി​യ​ൻ ബാ​ങ്കി​ന് സ​മീ​പം വാ​ഹ​നം ക​യ​റി പ​രി​ക്കേ​റ്റു മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കി​ട​ന്ന നാ​യ​ക്കു​ട്ടി​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി പോ​ലീ​സ്.
ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ അ​ൻ​വ​ർ​ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ട്ട​ത്തു​കോ​ണം, ബീ​ന, ഋ​തി​ക്, ഷോ​ബി ഇ​ല​വും​തി​ട്ട എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​തി​നു​ശേ​ഷം മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി നാ​യ​ക്കു​ട്ടി​യെ സം​ഘ​ട​ന​യ്ക്ക് കൈ​മാ​റി. മൃ​ഗ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​യാ​യ ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്.


അ​ധ്യാ​പ​ക പ്ര​ക്ഷോ​ഭം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം തി​രു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്കു​ള്ള കേ​ന്ദ്ര വി​ഹി​തം വ​ര്‍​ധി​പ്പി​ക്കു​ക,പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​ക​തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്ടി​എ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ ഇ​ന്ന് പ്ര​ക്ഷോ​ഭ സ​മ​രം ന​ട​ത്തും.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് 11നു ​പ​ത്ത​നം​തി​ട്ട​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ്വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നൈ​നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി. ​സു​ധീ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം കെ.​ഹ​രി​കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ഷ്, ട്ര​ഷ​റ​ര്‍ എ​സ്. ഷൈ​ല​ജാ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ജ്യോ​തി​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.