ജി​ജി സ​ജി​യു​ടേ​ത് രാ​ഷ്ട്രീ​യ വ​ഞ്ച​ന​യെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി
Wednesday, July 28, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​ത്തി​ൽ നി​ന്ന് ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് വാ​ങ്ങി വി​ജ​യി​ച്ച ശേ​ഷം സി​പി​എ​മ്മി​ന്‍റെ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി കൂ​റ് മാ​റ്റം ന​ട​ത്തി​യ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി സ​ജി​യു​ടേ​ത് രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.
ഇ​ത്ത​രം അ​ട്ടി​മ​റി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് കാ​ലം തെ​ളി​യി​ക്കും. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച അ​വ​രെ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​മാ​ണ് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച​ത്.
വോ​ട്ട് ചെ​യ്ത ജ​ന​ത്തെ വ​ഞ്ചി​ച്ചു​കൊ​ണ്ട് സ്വാ​ർ​ഥ താ​ത്പ​ര്യ​ത്തി​നു​വേ​ണ്ടി ഇ​ത്ര ഹീ​ന​മാ​യ ന​ട​പ​ടി​ക്ക് തു​നി​ഞ്ഞ മെം​ബ​ർ​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ഇ​ന്ന​ലെ ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ കോ​ൺ​ഗ്ര​സ് അം​ഗം ജി​ജി സ​ജി കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത സം​ഭ​വം രാ​ഷ്ട്രീ​യ മ​ര്യാ​ദ​യ​ല്ലെ​ന്ന് ഡി​സി​സി ഏ​ക്സി​ക്യൂ​ട്ടി​വം​ഗം സ​ലിം പി. ​ചാ​ക്കോ ആ​രോ​പി​ച്ചു.
ഇ​തി​ന്‍റെ പി​ന്നി​ൽ ന​ട​ന്നി​ട്ടു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ലിം ആ​വ​ശ്യ​പ്പെ​ട്ടു.