പ്ല​സ് വ​ൺ പ്ര​വേ​ശ​നം ‌
Sunday, July 25, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2021-22 അ​ധ്യ​യ​ന വ​ര്‍​ഷം പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സ് കോ​ഴ്‌​സി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ കു​റ​വു​ള​ള​വ​രി​ല്‍ നി​ന്നു മാ​ത്രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ​യു​ള്ള സീ​റ്റു​ക​ളി​ല്‍ 70 ശ​ത​മാ​നം പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കും 20 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കും 10 ശ​ത​മാ​നം മ​റ്റ് പൊ​തു വി​ഭാ​ഗ​ത്തി നു​മാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി, മ​റ്റ് പൊ​തുവി​ഭാ​ഗ​ത്തി​ലു​ള​ള അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ ഈ ​സീ​റ്റു​ക​ള്‍ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​റ്റി ന​ല്‍​കും. അ​പേ​ക്ഷ​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ ഐ​ടി​ഡി പ്രോ​ജ​ക്ട് ഓ​ഫി​സ് ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്, ട്രൈ​ബ​ല്‍ എ​ക്‌​സ്പ്ര​ഷ​ന്‍ ഓ​ഫീ​സ്, വ​ട​ശേ​രി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ​ഠ​ന​ത്തോ​ടൊ​പ്പം ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം, യു​ണി​ഫോം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഫോ​ണ്‍: 04735 251153. ‌