പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ ത​ടി​ ലോ​ഡ് ചെ​യ്യു​ന്ന​ത് യാ​ത്ര​യ്ക്കു ത​ട​സം
Sunday, July 25, 2021 10:13 PM IST
റാ​ന്നി: പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ടി​ക​ൾ ക​യ​റ്റി ലോ​ഡ് ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി.
പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​വു​ക​ൾ നി​വ​ർ​ത്ത​പ്പോ​ൾ ബൈ ​റോ​ഡാ​യി മാ​റി​യ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ ത​ടി കൂ​ട്ടി​യി​ടു​ന്ന​ത്. റോ​ഡി​ലെ യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കി ലോ​റി​യി​ൽ ത​ടി​ക​ൾ ക​യ​റ്റു​ക​യും നേ​ര​ത്തെ ഇ​വ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ടു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. റാ​ന്നി വൈ​ക്കം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​രെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ലോ​ഡിം​ഗ്. പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ത​ട​സ​മു​ണ്ടാ​ക്കി​യാ​യി​രു​ന്നു ലോ​ഡിം​ഗ്.