തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ് ഐ​സി​യു തുറന്നു
Saturday, July 24, 2021 9:51 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഐ​സി​യു​വി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നാ​ട മു​റി​ച്ച് കോ​വി​ഡ് ഐ​സി​യു നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു.തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലു​ള്ള നാ​ല് കി​ട​ക്ക​ക​ള്‍ ഉ​ള്ള ഐ​സി​യു​വി​ന് അ​ടു​ത്തു​ള്ള വാ​ര്‍​ഡി​ല്‍ ആ​റ് ഐ​സി​യു കി​ട​ക്ക ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എ​ന്‍​എ​ച്ച്എം കോ​വി​ഡ് ഫ​ണ്ടി​ല്‍ നി​ന്നും 11.25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ ഐ​സി​യു സ​ജ്ജീ​ക​രി​ച്ച​ത്.

സെ​ന്‍​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ന്‍, സ്വ​കാ​ര്യ​ത​യ്ക്കാ​യി ക​ര്‍​ട്ട​ന്‍ പാ​ര്‍​ട്ടീ​ഷ​ന്‍, പ​വ​ര്‍ ബാ​യ്ക്ക​പ്പി​നാ​യി യു​പി​എ​സ്, പ്ര​ത്യേ​കം ന​ഴ്‌​സ് സ്റ്റേ​ഷ​ന്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി. 700 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ണ്ട് ഐ​സി​യു വി​ഭാ​ഗ​ത്തി​ന്.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ന്ദു ജേ​ക്ക​ബ്, ജി​ജി വ​ട്ട​ശേ​രി​ല്‍, ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്, ജെ​നു മാ​ത്യു, പ്രേം​ജി​ത് ശ​ര്‍​മ, ജോ​സ് പ​ഴ​യി​ടം, ച​ന്ദ്ര​ലാ​ല്‍, റെ​യ്‌​ന ജോ​ര്‍​ജ്, ര​തീ​ഷ് കു​മാ​ര്‍, എം.​ബി. നൈ​നാ​ന്‍, ബി​ന്ദു വേ​ലാ​യു​ധ​ന്‍, ഡോ. ​ജി. അ​ജ​യ് മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.