ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ 26 മു​ത​ൽ
Friday, July 23, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട:സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​ദ്ധ​തി​യു​ടെ നാ​ലാം ബാ​ച്ചി​ന്‍റെ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക​ളും അ​ഞ്ചാം ബാ​ച്ചി​ന്‍റെ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ളും 26 ന് ​ആ​രം​ഭി​ച്ച് 31 ന് ​സ​മാ​പി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​കും പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രും പ​ത്താം​ത​രം പാ​സാ​യ​തി​നു​ശേ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സി​ൽ ചേ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രു​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സി​ന്‍റെ പ​ഠി​താ​ക്ക​ൾ.ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ട്ട് സ​ന്പ​ർ​ക്ക പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​യി​രു​ന്ന സ​ന്പ​ർ​ക്ക പ​ഠ​ന ക്ലാ​സു​ക​ൾ വ​ഴി​യാ​ണ് പ​ഠി​താ​ക്ക​ൾ​ക്ക് ക്ലാ​സു​ക​ൾ ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് മൂ​ലം ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​ക്കേ​ണ്ടി വ​ന്നു. ഹ്യു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ന്നി​രു​ന്ന​ത്. 376 പ​ഠി​താ​ക്ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്നു. എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ 117 പ​ഠി​താ​ക്ക​ളും എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ നാ​ല് പ​ഠി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും അ​ഞ്ച് പ​ഠി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 434 പ​ഠി​താ​ക്ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്നു. എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ 135 പ​ഠി​താ​ക്ക​ളും എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​രു പ​ഠി​താ​വും ട്രാ​ൻ​സ് ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും അ​ഞ്ച് പ​ഠി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ട്രാ​ൻ​സ് ജെ​ൻ​ഡ​ർ പ​ഠി​താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ​ഠ​ന പ​ദ്ധ​തി​യാ​യ സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ പ​ന്ത​ള​ത്തെ പ​ഠ​ന വീ​ട്ടി​ൽ താ​മ​സി​ച്ചാ​ണ് അ​വ​ർ പ​ഠ​നം ന​ട​ത്തു​ന്ന​ത്.