കു​ന്പ​ഴ എം​പി​വി സ്കൂ​ളി​ൽ മി​ക​വ് 2021 പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി ‌
Wednesday, July 21, 2021 10:05 PM IST
കു​മ്പ​ഴ: എം​പി​വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി പ​ഠി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന പ്രി​ന്‍റൗ​ട്ട് നോ​ട്ടു​ക​ളും, ര​ണ്ടാം വ​ർ​ഷ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പാ​ഠ​പു​സ്ത​ക​ങ്ങ​ളും സൗ​ജ​ന്യ​മാ​യി അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി.
വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സ​ഹാ​യ​ത്തി​നാ​യി ആ​വി​ഷ്ക​രി​ച്ച ' മി​ക​വ് 2021' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. ‌
ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​യും വാ​ർ​ഡ് മെം​ബ​റു​മാ​യ അം​ബി​ക വേ​ണു പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പു ഉ​മ്മ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ പി.​എ​സ്. മ​നോ​ജ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഗീ​വ​ർ​ഗീ​സ് ശ​മു​വേ​ൽ, മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ, ഏ​ബ്ര​ഹാം ജോ​ർ​ജ്, കെ. ​ശ്രീ​കു​മാ​ർ, റോ​ജി പോ​ൾ ദാ​നി​യേ​ൽ, സ​തീ​ഷ് ജോ​സ​ഫ്, ഷൈ​നി ജോ​ർ​ജ്, വി​ദ്യ വി​ക്ര​മ​ൻ, കെ. ​ജ്യോ​തി, ജി​നി ലി​യ രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ൾ​ക്ക് നെ​റ്റ് റീ​ച്ചാ​ർ​ജ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ‌‌