കോ​വി​ഡ് ആ​ശ്വാ​സ​ധ​ന​സ​ഹാ​യം ‌
Wednesday, June 23, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഷോ​പ്‌​സ് ആ​ന്‍​ഡ് ക​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍​സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് 1000 രൂ​പ കോ​വി​ഡ് ആ​ശ്വാ​സ​ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ ​തു​ക അ​നു​വ​ദി​ച്ച സ​ജീ​വ അം​ഗ​ങ്ങ​ള്‍​ക്ക് 1000 രൂ​പ വീ​തം അ​പേ​ക്ഷ കൂ​ടാ​തെ അ​നു​വ​ദി​ക്കും. പു​തു​താ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അം​ഗ​ങ്ങ​ള്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റേ​റ്റി​ലെ www.boardswelfare assista nce.lc.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0468-2223169 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌

വാ​ക്സി​ൻ ച​ല​ഞ്ചു​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ല്ല: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി. ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന വാ​ക്സി​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി എ​ക്സി​കൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ക്സി​ൻ പ്രോ​ഗ്രം എ​ക്സി​കൂ​ട്ടീ​വ് ഡോ.​സം​ഗീ​ത, ഡോ.​ധ​നു, പി​ആ​ർ​ഒ അ​രു​ൺ ബാ​ബു, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. വ​ർ​ക്കി, റെ​ഞ്ചി​ത്ത് എ​ബ്ര​ഹാം, പി.​എ​സ്. നി​സാ​മു​ദീ​ൻ, ജി. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 250 ഓ​ളം പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.