ആ​ദ്യ ഡോ​സ് വാ​ക്സി​ന് മാ​ന​ദ​ണ്ഡ​മാ​കേ​ണ്ട​ത് പ്രാ​യം: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, June 23, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: പ്രാ​യം മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ക​ണം ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി.
അ​തേ​പോ​ലെ ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കേ​ണ്ട​ത് ആ​ദ്യ വാ​ക്സി​ൻ എ​ടു​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സ​മാ​യ​വ​ർ​ക്ക് ആ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രു​മാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
18 നും 44 ​വ​യ​സി​നും ഇ​ട​യി​ലു​ള്ള വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി നി​ർ​ബ​ന്ധ​മാ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​റി​യാ​ത്ത​വ​ർ​ക്ക് സ​ഹാ​യ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ഹെ​ൽ​പ് ഡെ​സ്ക് സ്ഥാ​പി​ക്ക​ണം.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​വും തേ​ടാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ൽ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്.
അ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മി​ക​ച്ച രീ​തി ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ ന്നും ഈ ​പ്ര​വ​ർ​ത്ത​നം ഇ​നി​യും തു​ട​ര​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.